ലയം
ഒരിക്കലും അളക്കാന്‍ കഴിയാത്ത
നിന്റെ സ്നേഹത്തിന്റെ ആഴിയില്എത്രമേല് കുടിച്ചിട്ടും ദാഹം തീരാതെ
എന്നേക്കുമായി ഞാന്‍ മുങ്ങിത്താഴുന്നു
വേലികളോരോന്നായ് നമ്മള് പൊളിച്ചു മാറ്റുന്നു
കാവ്യങ്ങളില്‍ പുതു മാനങ്ങള്‍ തേടുന്നു
ബന്ധങ്ങളില്‍ അനിര്‍വചനീയത പിറക്കുന്നു
നമ്മള് നേര്ത്തുനേര്ത്തില്ലാതാവുന്നു
സാന്ദ്രഭാവങ്ങളില് നിന്നുയിര്‍കൊള്ളും നിന് കണ്ണുനീര്
എത്ര കുടിച്ചിട്ടും എന്‍ ദാഹം ബാക്കിയാവുന്നു
എത്ര കുടിച്ചാലും വറ്റില്ല നിന് സ്നേഹം
എത്ര കുടിച്ചാലും തീരില്ല എന്‍ ദാഹം
000
11.10.2000
No comments:
Post a Comment