ക്ഷമാപണം
ക്ഷമ ചോദിക്കട്ടെ ഞാന്‍,
നിന്റെ സ്വപ്നങ്ങളിലേക്ക് കടന്നു കയറിയതിന്
അറിയാതെ നിന്റെ ഹൃദയത്തില്‍ തൊട്ടു പോയതിന്
മോഹക്കിളികളെ കൊടും വേനലിലേക്ക് ഉണര്‍ത്തി വിട്ടതിന്
കോടമഞ്ഞിലും നിന്നെ തഴുകാത്തതിന്
നിന്റെ മനസ്സിലെ തൂവെള്ള കടലാസ്സില്‍
എന്റെ ഈറന്‍ കവിതകള്‍ കുറിച്ചു പോയതിന്
കണ്ണീരണിഞ്ഞിട്ടില്ലാത്ത നിന്റെ മിഴിയിണകളെ
തുലാവര്‍ഷ രാത്രികളാക്കിയതിന്
നിന്റെ മനസ്സില്‍ മഴ പെയ്യിക്കാത്തതിന്
കണ്ണുകളോട് കഥ പറയാത്തതിന്
നീ കൊതിച്ചതിലേറെ എന്നില്‍ തുളുമ്പുന്നുണ്ടായിരുന്നിട്ടും
എന്റെ പ്രണയം നിനക്ക് പകരാത്തതിന്
ഒടുവില്‍ ഞാന്‍ തിരിച്ചിറങ്ങുമ്പോള്‍ മായ്ക്കാനേറെ ശ്രമിച്ചിട്ടും
എന്റെ പാദമുദ്രകള്‍ മാഞ്ഞു പോകാത്തതിന്...........
ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കട്ടെ ഞാന്‍.......
07.08.2004
000