ഗാനം
ചന്ദ്രിക ചിരി തൂകും നേരമായി
നീലാമ്പല്‍ പൂക്കുന്ന യാമമായി
ദൂരത്ത് രാപ്പാടി ഏകനായ് പാടുന്നു
ആര്‍ദ്രമാം അനുരാഗഗാനം
കാമുകനാം കുളിര് കാറ്റിന് തലോടലില്‍
അരിമുല്ല കോരിത്തരിച്ചു നില്‍ക്കെ
ജാലകവാതിലില്‍ ഒറ്റയ്ക്കിരിപ്പൂ ഞാന്‍
സ്വപ്നസഖീ നിന് സ്മൃതികളോടെ
നിത്യം കിനാവില് വരുന്നോരു സുന്ദരീ
എന്നുമെന്‍ രാവുകള്‍ ധന്യമാക്കാന്‍
എങ്ങു വിടര്‍ന്നു തുടുത്തു നില്ക്കുന്നു നീ
എന്‍ സ്വപ്നവാടിയില്‍ മാത്രമാണോ
No comments:
Post a Comment