ചക്രവാളം
ഇത് നിനക്കായി ഞാന്‍ കുറിക്കുന്ന അവസാനത്തെ കവിത
ഇത് നിനക്കായി ഞാന്‍ തരുന്ന ഒടുവിലത്തെ മിഴിപ്പാട്
ഇത് നിന്നില്‍ നിന്നും ഞാന്‍ പറിച്ചെടുക്കുന്ന എന്റെ വ്രണിത ഹൃദയം
ഇത് നിനക്ക് നേരേ വേദനയോടെ അടക്കുന്ന മനസ്സിന്റെ കിളിവാതില്‍
ഇത് വേഴാമ്പലിന്റെ ചുണ്ടിലൂടെ ഊര്‍ന്നു വീഴുന്ന ഇറ്റു ദാഹജലം
ഇത് ഗംഗയിലൊഴുക്കുന്ന നിന്റെ സ്വപ്നത്തിലെ മയില്‍പ്പീലിത്തുണ്ട്
ഇത് കഴിഞ്ഞ് നിന്റെ നഷ്ട പ്രണയത്തിന്റെ സഞ്ചയനം
ഇത് എന്റെ നോവുകളുടെ കൂട്ടത്തില്‍ ഏറ്റവും പുതിയത്
നീ ഈ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെ പാരിജാതം .
08.08.2004
No comments:
Post a Comment